ഓപ്പറേഷൻ തൂഫാൻ 2.0

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ
ഓപ്പറേഷൻ തൂഫാൻ 2.0 ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി
ലഹരിവിരുദ്ധ ജനകീയ പ്രചാരണം 2026
പള്ളിക്കത്തോട്: സംസ്ഥാന സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ ഭാഗമായി പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ജനകീയ പ്രചരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ജെയ്ജി പാലയ്ക്കലോടി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ തൂഫാൻ പതാക ഉയർത്തുകയും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
രാവിലെ 11 മണിക്ക് ചേർന്ന യോഗത്തിൽ പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ ബൈജു പി.ബാബു പ്രതിഞ്ജ ചൊല്ലി കൊടുത്തു. സർക്കാരിൻ്റെ ലഹരി വിരുദ്ധ പരിപാടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി സുരേഖ ബി.ബി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ബിജു എബ്രഹാം പറമ്പകത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി സന്ധ്യ സുരേഷ്, ശ്രീമതി. മേരിക്കുട്ടി മർക്കോസ്, ശ്രീമതി.ഗീതാ സജി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ ജോമോൻ മാത്യു, ജോയിന്റ് ബി.ഡി.ഒ. ഷിനു ജോര്‍ജ് എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളിലെയും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഓപ്പറേഷൻ തൂഫാൻ 2.0